മാതമംഗലം: കെഎസ്ഇബി മാതമംഗലം സെക്ഷനുവേണ്ടി ഓടുന്ന ജീപ്പ് മറിഞ്ഞ് നാല് കെഎസ്ഇബി ജീവനക്കാർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ എരമം പൊറക്കുന്നിലായിരുന്നു അപകടം.
ഇവിടുത്തെ വളവിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം കിട്ടാതെ വലിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരായ രഘുനാഥൻ (47), വിജയൻ (56), സുധാകരൻ (50), ഷിജു (44) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.